ആംബുലന്‍സുകളിലെ സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും നീക്കാൻ ഉത്തരവ്

0
222

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തെ ആംബുലന്‍സുകളില്‍ കാഴ്ച മറക്കുന്ന രീതിയില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കറുകളും കൂളിംഗ് ഫിലിമുകളും ഉടന്‍ നീക്കം ചെയ്യാന്‍ ട്രാന്‍പോര്‍ട് കമ്മീഷണറുടെ ഉത്തരവ്.  കള്ളക്കടത്തിനായി ആംബുലന്‍സുകള്‍ വ്യാപകമായി  ഉപയോഗപെടുത്തുന്നുവെന്ന  പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

അത്യാസന്ന നിലയിലുള്ള രോഗികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ആംബുലന്‍സുകളുടെ സേവനത്തെ ആരും വിലകുറച്ചുകാണില്ല. എന്നാല്‍ വാഹനങ്ങള്‍ വഴിയില്‍ തടയില്ലെന്ന ഉറപ്പിന്റെ പുറത്ത് സൈറന്‍ മുഴക്കി ആംബുലന്‍സുകള്‍ കള്ളക്കടത്തിനും മറ്റും ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമാണ്. വശങ്ങളിലുള്ള ചില്ലുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചു കാഴ്ചമറക്കുന്നത് തന്നെ ഇത്തരം കാര്യങ്ങള്‍ക്കാണെന്ന ആരോപണം പരാതിയായി കിട്ടിയതോടെയാണ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ ഉത്തരവ്

ആംബലുന്‍സുകള്‍ പരിശോധിച്ച് നിയമവിരുദ്ധമായ രീതിയില്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടില്ലെന്ന് ഉറപ്പവരുത്തണെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും  റീജിയണല്‍ ഓഫിസര്‍മാര‍്‍ക്കുമാണ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍  വ്യാപക പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here