അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി: ശിഫായത്ത് റഹ്‌മ പുതിയ രൂപത്തിൽ പുനരാരംഭിച്ചു

0
219

അബുദാബി (www.mediavisionnews.in) : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി മണ്ഡലത്തിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ മൂലം ചികിത്സയ്ക്ക് പ്രയാസം നേരിടുന്നവർക്ക് നൽകിവരുന്ന കാരുണ്യ ഹസ്തം ശിഫായത്ത് റഹ്‌മ പുതിയ രൂപത്തിൽ പുന:രാരംഭിച്ചു. നാട്ടിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖാന്തരം വരുന്ന അപേക്ഷകൾ പരിഗണിച്ച്, പ്രതിമാസം ചികിത്സാ സഹായ ധനം നൽകും. മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഇതിനായി ശരീഫ് ഉറുമി കൺവീനറായും അബ്ദുൽ റഹ്മാൻ കമ്പള കോ ഓർഡിനാറ്ററായും 18 അംഗ സമിതി രൂപികരിച്ചു.

പ്രഥമ യോഗത്തിൽ ശരീഫ് ഉറുമി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥന നടത്തി. ആദ്യ ചികിത്സ സഹായം കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആപേക്ഷ പ്രകാരം മൊഗ്രാൽ കെ.കെ പുറത്തെ ഒരു കാൻസർ രോഗിയുടെ ചികിത്സയ്ക്ക് അനുവദിച്ചു.

ജില്ലാ കെ എo സി സി സിനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ചള്ളംകയം, ലത്തീഫ് ഇരോടി, അബൂബക്കർ ഹാജി പേർവാടി, ഹമീദ് മാസ്സിമാർ, സക്കീർ കമ്പാർ, റസാഖ് ഇബ്രാഹിം ഖലീൽ ഉദ്യാവർ, റസാഖ് നൽക്ക,സവാദ് ബന്തിയോട്, ഇർഫാൻ മീഞ്ച തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ കമ്പള സ്വാഗതവും സുൽഫി ശേണി നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here