മലപ്പുറ(www.mediavisionnews.in): നാളെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍. വേണുഗോപാല്‍ നായരുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലും ഹര്‍ത്താലുമായി സഹകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരികള്‍. ഇന്ന് അടിയന്തിരമായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഴുവന്‍ കടകളും തുറക്കാന്‍ തീരുമാനിച്ചത്.
മിന്നല്‍ ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കാരണങ്ങള്‍ കണ്ടെത്തി പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലില്‍ വ്യാപാരികളാണ് നട്ടം തിരിയുന്നത്. പഴം, പച്ചക്കറി, ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെ എളുപ്പം കേട് വരുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനാവതെ ഒരോ വ്യാപാരിക്കും വലിയ നഷ്ടമാണ് നേരിടുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവര്‍ ചെയ്യുന്നത് കടുത്ത ദ്രോഹമാണ് അടിക്കടി പല കാരണങ്ങള്‍ പറഞ്ഞ് കടകള്‍ അടപ്പിക്കുന്ന രീതിക്കെതിരെ സമാന അഭിപ്രായമുള്ള വ്യാപാരി സംഘടനകളുടെ പൊതു വേദിക്ക് രൂപം നല്‍കാന്‍ വ്യാപാരി വ്യവസായി സമിതി തയ്യാറാവുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ എം.എല്‍.എയും സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവും അറിയിച്ചു.