വഴിയോരത്തെ കരിമ്പ് ജ്യൂസ് കുടിക്കുന്നവരുടെ ശ്രദ്ധക്ക്; ആരോഗ്യവകുപ്പ് കണ്ടത്

0
273

കാഞ്ഞങ്ങാട്(www.mediavisionnews.in): പാതയോരങ്ങളിൽ വിൽക്കുന്ന കരിമ്പ് ജ്യൂസ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു കണ്ടെത്തൽ. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിൽ അനധികൃത കരിമ്പ് ജ്യൂസ് വിൽപന നിരോധിക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തിയത്.

ഇതു ഭക്ഷ്യയോഗ്യമല്ലെന്നു വ്യക്തമായതിനെ തുടർന്നാണു കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ നിരോധനവുമായി മുന്നോട്ടു വന്നത്. ഇതേത്തുടർന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിൽ റോഡരികിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടം നിലച്ചു. എന്നാൽ കാഞ്ഞങ്ങാട് നഗരസഭാ പരിധി കഴിഞ്ഞാൽ കരിമ്പ് ജ്യൂസ് വിൽപന വ്യാപകമാണ്. കാഞ്ഞങ്ങാട് ടൗണിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ മാവുങ്കാലിൽ പോലും അനധികൃതമായി കരിമ്പ് ജ്യൂസ് വിൽക്കുന്നുണ്ട്. കേരളത്തിലെ പലയിടത്തും സമാനമായ സ്ഥിതിയാണുള്ളത്.

ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വിൽപന നടത്തുന്നവരിലേറെയും. അവർ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികൾ മാത്രമാണ്. ഇവർക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്‌വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്നു ശേഖരിക്കുന്ന പഴയ ശീതീകരണ ശാലയിലാണ് ഐസ് സൂക്ഷിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here