ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്റേതായാണ് വിവാദ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍-മൊബെെല്‍ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും. എന്നാൽ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.