യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചത് രാഷ്ട്രീയ ഗൂഡാലോചന: കെ.എൽ പുണ്ഡരീകാക്ഷ

0
197

കുമ്പള(www.mediavisionnews.in): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചതിൽ സംഘപരിവാർ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.എൽ പുണ്ഡരീകാക്ഷ പത്ര പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്തുത പരിപ്പാടിയുമായി ബന്ധപ്പെട്ട് ഇതിന്റെ സംഘാടകർ രണ്ട് മാസം മുമ്പ് തന്നെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നിരാകരിക്കുന്ന ഇത്തരം ആളുകൾ പങ്കെടുക്കുന്ന പരിപ്പാടിയിൽ സംബന്ധിക്കാനോ അതിന്റെ ഭാഗമാകാനോ കഴിയില്ലെന്ന് അന്ന്തന്നെ അവരെ അറിയിച്ചതാണ്. എന്നിട്ടും ഇതിന്റെ സംഘാടകർ എന്റെ പേര് പരാമർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ്.

ചില മാധ്യമങ്ങൾ തെറ്റിധാരണ പരത്തുന്ന രീതിയിൽ വാർത്ത കൊടുത്തത് ഖേദകരമാണ്. ഇതിന് ആവശ്യമായ പ്രചാരണം നൽകി ഇത്തരം പരിപ്പാടികൾക്ക് ആളെ കൂട്ടുന്ന പണിയാണ് ചിലർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

പാർട്ടിയുമായി ആലോചിച്ച് മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here