മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്തു

0
217

ജെറുസലേം (www.mediavisionnews.in): ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് താല്‍ക്കാലികമായി റദ്ദ് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്.

ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രണ്ട് ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് സൂചിപ്പിച്ചുള്ള പോസ്റ്റ് ആണ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ ഫെയ്‌സ്ബുക്കിനെ പ്രേരിപ്പിച്ചത്.

‘നിങ്ങള്‍ക്കറിയാമോ എവിടെയൊക്കെയാണ് തീവ്രവാദം ഇല്ലാത്തതെന്ന്. ഐസ്ലന്‍ഡിലും ജപ്പാനിലും. യാദൃശ്ചികവശാല്‍ അവിടെ രണ്ടിടത്തും മുസ്ലീങ്ങള്‍ ഇല്ല.’ ഇതായിരുന്നു വിവാദമായ ഫെയ്‌സ്ബുക് പോസ്റ്റ്. കുറിപ്പ് ഫെയ്‌സ്ബുക് ഡിലീറ്റ് ചെയ്തതോടെ എവിടെയാണോ നമുക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളത് അവിടെ തന്നെ നമ്മുടെ വായ്മൂടിക്കെട്ടാനാണ് ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതെന്ന് യെയിര്‍ നെതന്യാഹു കുറ്റപ്പെടുത്തി. തുടര്‍ന്നാണ് അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് ഡീ ആക്ടിവേറ്റ് ചെയ്തത്.

ഫെയ്‌സ്ബുക്കിനെ വിമര്‍ശിച്ചതിന് ഇങ്ങനെയൊരു നടപടിയുണ്ടായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് യെയിര്‍ പിന്നീട് പ്രതികരിച്ചു. ഇതാദ്യമായല്ല യെയിര്‍ ഇത്തരത്തില്‍ വിവാദത്തിലാവുന്നത്. 2017ല്‍ അന്റിസെമിറ്റിക് ട്രൂപ്പുകളുടെ ഡയഗ്രം പോസ്റ്റ് ചെയ്തും യെയിര്‍ പുലിവാല് പിടിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here