ന്യൂഡല്‍ഹി(www.mediavisionnews.in): മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച്ച വീണ്ടും ചേരും. ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു.
കാലത്ത് കാവേരി വിഷയം ഉന്നയിച്ച് അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, മുത്തലാഖ് ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടാണ്, സര്‍ക്കാരിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ആണന്നും അദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്ന് പി.വി.അബ്ദുള്‍ വഹാബ് എം.പിയും പറഞ്ഞു.