മറ്റു സംസ്ഥാനങ്ങളിൽ ജനിക്കുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാവില്ല -മുഖ്യമന്ത്രി

0
217

കാസർകോട്(www.mediavisionnews.in):മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ ആഭ്യന്തരവകുപ്പിന് പരിമിതികളും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്ഥാനത്തെയും ജനനസർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ളവ അറ്റസ്റ്റ് ചെയ്യേണ്ടത് അതത്‌ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here