ഭക്ഷ്യയോഗ്യമല്ല, 74 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

0
258

തിരുവനന്തപുരം (www.mediavisionnews.in): ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ബ്രാൻഡ് ചെയ്ത 74 വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നതായി കണ്ടെതിയതിനെ തുടർന്ന് ഇവ നിരോധിച്ചു. ഈ ബ്രാന്‍ഡില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതും തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ഉത്തരവിറക്കി.ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കും . ഈ വര്‍ഷം ഇതുവരെ മായം കലര്‍ന്നതിന്റെ പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത് 170 ബ്രാന്‍ഡുകളാണ്.

മെയ് 31 ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ 30ന് 51 ബ്രാന്‍ഡുകളും നിരോധിച്ചിരുന്നു. ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഉത്സവകാലത്ത് മായം കലര്‍ന്ന ഭക്ഷ്യ എണ്ണകള്‍ കൂടുതല്‍ വിപണിയില്‍ എത്താന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 38 സ്പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

നിരോധിച്ച ബ്രാൻഡുകൾ

എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍,
എസ്.ടി.എസ്. കേര 3 ഇന്‍ 1,
എസ്.ടി.എസ്. പരിമിത്രം,
കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍,
കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ,
ബ്രില്യന്റ് ഗ്രേഡ് ഒണ്‍
അഗ് മാര്‍ക്ക് കോക്കനട്ട് ഓയില്‍,
കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍,
കേര പ്രൗഡി കോക്കനട്ട് ഓയില്‍,
കേര പ്രിയം കോക്കനട്ട് ഓയില്‍,
ഗോള്‍ഡന്‍ ഡ്രോപ്സ് കോക്കനട്ട് ഓയില്‍,
കൈരളി ഡ്രോപ്സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍,
കേരള കുക്ക് കോക്കനട്ട് ഓയില്‍,
കേര ഹിര കോക്കനട്ട് ഓയില്‍,.
കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍,
കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍,
കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍,
കേര സുലഭ കോക്കനട്ട് ഓയില്‍,
കേര ഫാം കോക്കനട്ട് ഓയില്‍,
കേര ഫ്ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്,
കേര ശബരി,
കോക്കോബാര്‍ കോക്കനട്ട് ഓയില്‍,
എന്‍എംഎസ് കോക്കോബാര്‍,
സില്‍വര്‍ ഫ്ളോ കോക്കനട്ട്,
കേര സ്പൈസ് കോക്കനട്ട് ഓയില്‍,
വി.എം.ടി. കോക്കനട്ട് ഓയില്‍,
കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍,
മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍,
എസ്.ജി.എസ്. കേര,
എസ്.ജി.എസ്. കേര സൗഭാഗ്യ,
കേര പ്രൗഡ് കോക്കനട്ട് ഓയില്‍,
കേര ക്യൂന്‍,
കേര ഭാരത്,
കേര ക്ലാസിക് അഗ്മാര്‍ക്ക്,
എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍,
കോക്കോ ഗ്രീന്‍,
കേര പ്രീതി,
ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍,
കേര ശുദ്ധം,
കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍,
പരിമളം,
ധനു ഓയില്‍സ്,
ധനു അഗ്മാര്‍ക്ക്,
ഫ്രഷസ് പ്യൂര്‍,
കേര നട്ട്സ്,
കേര ഫ്രഷ് കോക്കനട്ട് ഓയില്‍,
അമൃതശ്രീ,
ആര്‍.എം.എസ്സംസ്‌കൃതി,
ബ്രില്‍ കോക്കനട്ട് ഓയില്‍,
കേരള ബീ & ബീ,
കേര തൃപ്തി,
കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്,
കേര കിംഗ്,
എബിസി ഗോള്‍ഡ്,
കെ.പി. പ്രീമിയം,
ന്യൂ കേരള ഡ്രോപ്,
കേര മലബാര്‍,
ആവണി വെളിച്ചെണ്ണ,
എസ്.എഫ്.പി. കോക്കനട്ട് ഓയില്‍,
ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി,
എ.ഡി.എം. പ്രീമിയം,
എസിറ്റി മലബാര്‍ നാടന്‍,
കേര സമൃദ്ധി,
കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍,
ലൈഫ് കുറ്റ്യാടി,
ഫേമസ് കുറ്റ്യാടി,
ഗ്രീന്‍ മൗണ്ടന്‍,
കേരള സ്മാര്‍ട്ട്,
കേര കിംഗ്,
സുപ്രീംസ് സൂര്യ,
സ്പെഷ്യല്‍ ഈസി കുക്ക്,
കേര ലാന്റ് എന്നീ ബ്രാൻഡുകളാണ് നിരോധിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here