ബിജെപി ഹര്‍ത്താല്‍ തുടങ്ങി; സര്‍വീസ് നടത്താതെ കെ.എസ്.ആര്‍.ടി.സി

0
232

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്താന്‍ വിസമ്മതിച്ചിരിക്കുകയാണ്. പൊലീസ് അകമ്പടി നല്‍കുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്കാണ് മാറ്റിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി യൂണിവേഴ്സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷാബോര്‍ഡ് യോഗങ്ങള്‍ക്ക് മാറ്റമില്ല. കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും ശനിയാഴ്ചത്തേയ്ക്ക് മാറ്റി. ശനിയാഴ്ച നടത്താനിരുന്ന അഭിമുഖം ഞായറാഴ്ചയിലേക്കും മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here