ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു

0
259

ബന്തിയോട്(www.mediavisionnews.in): മുട്ടം അമ്പട്ടക്കുഴിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പൂട്ടിക്കിടന്ന വീട് ഭാഗികമായി കത്തി നശിച്ചു. നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീപിടുത്തമുണ്ടായത്. താമസക്കാരായ ഫക്കീർ മുഹമ്മദ് ഒരാഴ്ചയായി വീടുപൂട്ടി ബന്ധുവീട്ടിലായിരുന്നു.

പുകയുയരുന്നത് കണ്ട അയൽവാസികളാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും വീട് ഭാഗികമായി കത്തി നശിച്ചിരുന്നു. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് കാരണമെന്നു പറയപ്പെടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here