ഫോട്ടോ വിവാദം: മുഹമ്മദ്‌ ഹാജിയെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കി; യു. കെ. ഇബ്രാഹിം ഹാജി ആക്ടിംഗ് പ്രസിഡന്റ്‌

0
205

ഉപ്പള (www.mediavisionnews.in): യുവജനയാത്രാ സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത്‌ മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാജിയെ തൽസ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. വാർഡ് കമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയർ വൈസ് പ്രസിഡന്റ്‌ യു. കെ ഇബ്രാഹിം ഹാജിയെ തെരെഞ്ഞെടുത്തു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി.എ മൂസ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികളായ എം. ബി യൂസഫ്, ഗോൾഡൻ മൂസക്കുഞ്ഞി, അലി മാസ്റ്റർ, അബ്ബാസ് ഹാജി, യൂസഫ് ഫൈൻ ഗോൾഡ്, അഷ്‌റഫ്‌ സിറ്റിസൺ, അബ്ബാസ് ഹാജി,മുസ്തഫ ഉപ്പള, കെ.എഫ് ഇഖ്ബാൽ ഉപ്പള, ബി.എം ഇബ്രാഹിം, ഷാഫി പത്വാടി, മാഹിൻ, ബി.എം മുസ്തഫ, നൗഷാദ് പത്വാടി, താഹിർ ബി.ഐ ഉപ്പള, റിയാസ് പച്ചിലംപാറ, മുസ്തഫ പത്വാടി, ഇർഷാദ് എച്, ലത്തീഫ്, സിദ്ദിഖ്, തുടങ്ങിയവർ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here