പ്രവാസി വോട്ടർമാരെ ചേർക്കൽ; ജില്ലയിൽ 4689 അപേക്ഷകർ

0
192

കാസർകോട്(www.mediavisionnews.in): പ്രവാസികളെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി ഇതുവരെ ജില്ലയിൽ ലഭിച്ചത് 4689 അപേക്ഷകൾ. ഇതുവരെയായി ജില്ലയിൽ മഞ്ചേശ്വരം-1690, തൃക്കരിപ്പൂർ-1113, കാസർകോട്-891, കാഞ്ഞങ്ങാട്-515, ഉദുമ-480 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്. ബൂത്തും മണ്ഡലവും കണ്ടെത്താനാകാതെ ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകൾ നടപടി പൂർത്തിയാക്കാൻ സാധിക്കാത്തത് സംബന്ധിച്ച് വോട്ടർപട്ടികയുടെ ചുമതല വഹിക്കുന്ന ജില്ലയിലെ ഇ.ആർ.ഒ.മാരുടെ യോഗം ചേർന്നു. കളക്ടർ ഡോ. ഡി.സജിത് ബാബു അധ്യക്ഷനായിരുന്നു. ഓൺലൈൻ അപേക്ഷാ ഫോമിൽ നിലവിലുള്ള വോട്ടർപട്ടികയിലെ കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്താത്തതാണ് ബൂത്തും മണ്ഡലവും തിരിച്ചറിയാൻ കഴിയാതെ അപേക്ഷയിൽ തീരുമാനമെടുക്കാൻ സാധിക്കാത്തതെന്ന് യോഗം വിലയിരുത്തി.

അപേക്ഷകർ ഹാജരാകണം

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടും അന്വേഷണത്തിനായി ബി.എൽ.ഒ.മാർ ഇതുവരെ ബന്ധപ്പെടാത്ത പ്രവാസിവോട്ട് അപേക്ഷകരോ കുടുംബാംഗങ്ങളോ ബൂത്തുകൾ കണ്ടെത്തുന്നതിന് രേഖകൾ സഹിതം ബന്ധപ്പെട്ട താലൂക്കുകളിലെ ഇലക്‌ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെ ഹാജരാകണം. പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ, വീട്ടിലുള്ളവരുടെയോ അയൽവാസിയുടെയോ തിരഞ്ഞെടുപ്പ് ഐ.ഡി. കാർഡ് എന്നിവ സഹിതം നേരിട്ടോ അവരുടെ കുടുംബാംഗങ്ങളോ 18-ന് ഹാജരാവണമെന്ന്‌ കളക്ടർ അറിയിച്ചു. ഫോൺ: മഞ്ചേശ്വരം താലൂക്ക് ഓഫീസ്: 04998 244388, കാസർകോട്: 04994 230242, ഹൊസ്ദുർഗ്: 04672 208700.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here