പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

0
235

കൊച്ചി (www.mediavisionnews.in): പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.

പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണം വിവിധ കാരണങ്ങളാല്‍ മടങ്ങിയിരുന്നു. മടങ്ങിയ ചെക്കുകളില്‍ 184 എണ്ണത്തില്‍ നിന്ന് പിന്നീട് തുക ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 284 ചെക്കുകളില്‍ നിന്നുള്ള പണം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായും വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മടങ്ങിയ ചെക്കുകള്‍, ഉടമകള്‍ക്ക് തിരികെ നല്‍കി പണമീടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാരണത്താല്‍ ഇവയുടെ ഉടമകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു. ചെക്കുകള്‍ വഴി ആകെ 1126 കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് ലഭിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here