പഞ്ചാബ് (www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ കേരളത്തില്‍ 31 റണ്‍സിന്റെ ലീഡായി.
പുറത്താകാതെ അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ അസ്ഹറുദ്ദീന്‍ പുറത്താകാതെ 76 റണ്‍സ് എടുത്തിട്ടുണ്ട്. 122 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് അസ്ഹറുദ്ദീന്റെ പ്രകടനം. 16 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് അസ്ഹറുദ്ദീന് കൂട്ടായി ക്രീസില്‍.
രാഹുല്‍ പി (28) അരുണ്‍ കാര്‍ത്തിക് (0) സഞ്ജു സാംസണ്‍ (3) എന്നിങ്ങനേയാണ് മറ്റ് കേരള ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്തായ കേരളം പഞ്ചാബിനെ 217 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. രണ്ടിന് 137 റണ്‍സ് എന്ന നിലയില്‍ നിന്നാണ് പഞ്ചാബിന്റെ പൊടുന്നനെയുളള തകര്‍ച്ച. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് പഞ്ചാബിനൊപ്പമെത്താന്‍ ഇനിയും 70 റണ്‍സ് കൂടി വേണം.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ പ്രകടനമാണ് കേരളത്തിന് രക്ഷയായത്. 27.2 ഓവറില്‍ 83 റണ്‍സ് വഴങ്ങിയാണ് വാര്യര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റും സ്വന്തമാക്കി.
132ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനെ 85 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അവശേഷിച്ച എട്ട് വിക്കറ്റുകള്‍ നഷ്ടമാകുകയാിരുന്നു. നായകന്‍ മണ്‍ദീപ് സിംഗ് 89 റണ്‍സ് നേടി.
അതെസമയം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് കേവലം എട്ട് റണ്‍സിന് പുറത്തായി. 19 പന്തില്‍ ഒരു ഫോറടക്കമാണ് യുവരാജ് എട്ട് റണ്‍സെടുത്തത്. വാര്യരുടെ പന്തില്‍ അരുണ്‍ പിടിച്ചാണ് യുവിയുടെ മടക്കം.