പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

0
203

കൊച്ചി(www.mediavisionnews.in): അന്താരാഷ്ട്ര എണ്ണവിലയില്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍ വില വലിയ തോതില്‍ ഇടിയുന്നു. പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

എണ്ണക്കമ്പനികള്‍ വില കുറച്ചതോടെ പെട്രോള്‍ നിരക്ക് ഇന്ന് 70 ന് അടുത്തേക്ക് എത്തി. ഒക്ടോബര്‍ 18 മുതല്‍ ഇന്ധന വിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. ഇതിനിടയില്‍ രണ്ട് ദിവസം മാത്രമാണ് നേരിയ തോതിലെങ്കിലും ഇന്ധന വില ഉയര്‍ന്നത്. ബാരലിന് 53.81 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

ഡീസല്‍ വില ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞെങ്കില്‍ ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുടെ കുറഞ്ഞു. ഇതോടെയാണ് പെട്രോളിന് സംസ്ഥാനത്ത് 70 രൂപയിലേക്ക് വില ഇടിഞ്ഞത്. കൊച്ചി നഗരത്തിലെ ഇന്നത്തെ ഇന്ധന നിരക്ക്;

പെട്രോള്‍: 70.65 രൂപ, ഡീസല്‍: 66.34. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here