പുതിയ മാരുതി എര്‍ട്ടിഗയില്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരുന്നു

0
241

ന്യൂദല്‍ഹി (www.mediavisionnews.in): അടിമുടി പുതിയ രൂപത്തില്‍ രണ്ടാംതലമുറ എര്‍ട്ടിഗയെ അടുത്തിടെയാണ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഡീസല്‍ എന്‍ജിന്‍ പഴയ എര്‍ട്ടിഗയിലെ അതേ എന്‍ജിനായിരുന്നു. എന്നാല്‍ ഡീസല്‍ എന്‍ജിനും പുതിയതാക്കി കരുത്ത് കാണിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എര്‍ട്ടിഗയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതല്ല. ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡീസല്‍ എന്‍ജിന്‍ എര്‍ട്ടിഗയില്‍ നല്‍കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഇത്. കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതായിരിക്കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് 2018 എര്‍ട്ടിഗയിലെ ഗിയര്‍ബോക്‌സ്. പുതിയ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ലഭ്യമാകുക.

സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്റര്‍ K15 പെട്രോള്‍ എഞ്ചിന്‍ എര്‍ട്ടിഗയില്‍ തുടിക്കുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. 104 bhp കരുത്തും 138 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളിന് ലഭിക്കും. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും പെട്രോള്‍ പതിപ്പിനുണ്ട്.

25 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഉറപ്പുവരുത്താന്‍ എര്‍ട്ടിഗ ഡീസലിലുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ധാരാളം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ എര്‍ട്ടിഗ ഡീസലിലുണ്ടാവുകയുള്ളൂ. LXi/LDi, VXi/VDi, ZXi/ZDi, ZXi പ്ലസ്/ DZi പ്ലസ് വകഭേദങ്ങളില്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അണിനിരക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here