ന്യൂദല്‍ഹി(www.mediavisionnews.in):നോട്ട് നിരോധനം കൊണ്ടുവന്ന 2016 -17 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വർദ്ധിച്ചു. ആ വർഷം 7965 കോടി രൂപ, നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതായി രാജ്യസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കേണ്ടി വന്നതിനാലാണ് ചെലവ് ഇരട്ടിച്ചത്.
2015 -16 സാമ്പത്തിക വർഷത്തിൽ നോട്ട് അച്ചടിക്ക് 3421 കോടി രൂപയാണ് ചെലവായത്. എന്നാൽ 2017 -18 സാമ്പത്തിക വർഷത്തിൽ 4912 കോടി രൂപ ഇതിനായി ചെലവഴിച്ചതായി മന്ത്രി അറിയിച്ചു.
പുതിയ 200 ,500 ,2000 നോട്ടുകളുടെ ഗുണമേന്മയെ കുറിച്ചുള്ള ചോദ്യത്തിന് മറ്റു നോട്ടുകളെ പോലെ തന്നെ ഇവയും കൂടുതൽ കാലം നിലനിൽക്കുമെന്ന് മന്ത്രി പൊൻ രാധാകൃഷ്ണൻ മറുപടി നൽകി.