നാല് വര്‍ഷത്തിനിടെ ഗള്‍ഫില്‍ മരിച്ചത് 28,523 ഇന്ത്യക്കാര്‍

0
207

ന്യുഡല്‍ഹി (www.mediavisionnews.in): കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 28,523 ഇന്ത്യക്കാര്‍. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

2014 മുതല്‍ 2018 വരെ സൗദി അറേബ്യയില്‍ 12,828, യുഎഇയില്‍ 7,877, ബഹ്‌റൈനില്‍ 1,021, കുവൈറ്റില്‍ 2,932, ഒമാനില്‍ 2,564, ഖത്തറില്‍ 1,301 എന്നിങ്ങനെ മരണപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി കെ സിങ് ലോക്‌സഭയില്‍ പറഞ്ഞു.

പ്രധാനമായും അപകടമരണങ്ങളും ആത്മഹത്യയുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണനിരക്ക് കുറയ്ക്കാന്‍ പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യയുമായി ചേര്‍ന്ന് ബോധവത്കരണ ക്യാംപെയിനുകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here