തന്ത്രങ്ങള്‍ അടിക്കടി പാളുന്ന യമഹ പുതിയ തീരുമാനത്തില്‍; പഴയ പുലിക്കുട്ടി ‘ആര്‍എക്‌സ് 100’ തന്നെ രക്ഷ!

0
224

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): എണ്‍പത് തൊണ്ണൂറു കാലഘട്ടങ്ങളില്‍ ഏറെ ജനപ്രീതി നേടിയ മോഡലാണ് യമഹയുടെ ആര്‍എക്സ് 100. അന്നത്തെ യുവജനത്തിന്റെ ചങ്കായിരുന്നു ഈ കുഞ്ഞന്‍. എന്നാല്‍ മലിനീകരണ നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായതോടെ പ്രാതാപങ്ങള്‍ വിട്ടൊഴിഞ്ഞ് 1996 ല്‍ ആര്‍എക്സ് 100 പടയോട്ടം അവസാനിപ്പിച്ചു. പിന്നീട് ആര്‍എക്സ്135 പോലുള്ള മോഡലുകളുമായി യമഹ കളംനിറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പഴയ ആര്‍എക്‌സ് 100 ലേക്കു തന്നെ കണ്ണു തിരിക്കാനുള്ള നീക്കത്തിലാണ് യമഹ.

ഇനിമുതല്‍ പ്രീമിയര്‍ ബൈക്കുകളിലേക്ക് നോട്ടമിട്ടിരിക്കുന്ന കമ്പനി ആര്‍എക്‌സ്, ആര്‍ഡി ബൈക്കുകളുടെ പാരമ്പര്യം പുതിയ ബൈക്കുകളിലേക്കു പകര്‍ത്താന്‍ ഒരുങ്ങുകയാണ്. പ്രധാനമായും ആര്‍എക്‌സ് 100 ന്‍റെ രൂപഭാവത്തെ പുതിയ മോഡലുകളില്‍ പ്രതിഷ്ഠിക്കാനാണ് കമ്പനിയുടെ തീരുമാനം. മാസ് മാര്‍ക്കറ്റ് ബൈക്കുകളിലേക്കും സ്‌കൂട്ടറുകളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള കമ്പനിയുടെ നീക്കം ഫലം കാണുന്നില്ലാത്തതിനാലും അടിക്കടി തന്ത്രങ്ങള്‍ പാളി ഫീള്‍ഡില്‍ പിന്നിലാകുന്നതുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കമ്പനിയെ നയിച്ച കാരണം. യുവതലുമുറയെ തങ്ങളിലേക്ക് തിരികെ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നിലവില്‍ 300 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെയും 125-150 സിസി സ്‌കൂട്ടറുകളുടെയും സാധ്യതകള്‍ കമ്പനി ആരായുകയാണ്. ഒപ്പം വരുംഭാവിയില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്കുള്ള 100-110 സിസി മോഡലുകള്‍ മുഴുവന്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യാനുള്ള ആലോചനയും കമ്പനിക്കുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനകം വിപണി വിഹിതം പത്തുശതമാനമായി ഉയര്‍ത്താനുള്ള കമ്പനിയുടെ പദ്ധതിയില്‍ പ്രീമിയം മോഡലുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here