ട്രാഫിക് നിയമലംഘനം: പിടിയിലായത് 990 വാഹനങ്ങള്‍; 4.56 ലക്ഷം പിഴയീടാക്കി

0
216
കാസർകോട‌്(www.mediavisionnews.in): കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന്റെ  നിർദേശപ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയിൽ അഞ്ച‌് ദിവസംകൊണ്ടു പിഴയായി ഈടാക്കിയത് 4,56,900  രൂപ. 990 വാഹനങ്ങളിൽ നിന്നായാണ് ഇത്രയും പിഴ ഈടാക്കിയത‌്. ഒന്നിന‌് തുടങ്ങിയ പരിശോധന തുടരുകയാണ്. പൊലീസ‌്, മോട്ടോർ വാഹന, റവന്യൂ വകുപ്പുകൾ സംയുക്തയാണ‌് പരിശോധന നടത്തുന്നത്. ക്രമരഹിതമായ നമ്പർ പ്ലേറ്റ്, ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, വാഹനങ്ങളിലെ അംഗീകൃതമല്ലാത്ത ആൾട്ടറേഷൻ, നിയമപ്രകാരമല്ലാത്തതും പ്രവർത്തനക്ഷമമല്ലാത്തതുമായ ലൈറ്റുകൾ, അമിതഭാരം കയറ്റൽ, മൈനർ ഡ്രൈവിങ്‌, ട്രിപ്പിൾ റൈഡിങ് തുടങ്ങിയ നിയമ ലംഘനങ്ങൾ പരിശോധിച്ചു.
ചന്ദ്രഗിരിപാലം, കുമ്പള പാലം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ‌് പരിശോധന. കാസർകോട് ആർഡിഒ അബ്ദുൾ സമദ്, ആർടിഒ അബ്ദുൾ ഷുക്കൂർ, എംവിഐമാരായ ചാർലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാർ, എഎംവിഐമാരായ രാജേഷ് കോറോത്ത്, ടി വൈകുണ്ഠൻ, കോടോത്ത് ദിനേശൻ, ബേബി, ലാജി, രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ്‌ഐ ശശികുമാർ, കുമ്പള എസ്‌ഐ അശോകൻ   എന്നിവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here