ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

0
167
കാസര്‍കോട് (www.mediavisionnews.in): കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനലക്ഷ്യംവച്ച് രൂപീകരിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന പ്രത്യേക ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ ഒട്ടെറെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫണ്ട് അനുവദിക്കുന്നതില്‍ തികഞ്ഞ അലംഭാവം കാട്ടുകയും അനുവദിക്കുന്ന ഫണ്ടുകള്‍ക്ക് ഭരണാനുമതി നല്‍കാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയും ജില്ലയുടെ വികസനം തടസപ്പെടുത്തുകയും ചെയ്യുകയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
2018ലെ ബജറ്റില്‍ പ്രഖ്യാപിച്ച 90കോടി രൂപയ്ക്ക് ഇതുവരെയായി ഭരണാനുമതി നല്‍കിയിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിയിരിക്കെ ഈനടപടി ജില്ലയുടെ വികസന മുരടിപ്പിന് ആക്കം കൂട്ടുന്നതാണെന്ന് യോഗം വിലയിരുത്തി. ഇടതു സര്‍ക്കാറിന്റെ ജില്ലയോടുള്ള അവഗണന അവസാനിപ്പിച്ച് ജില്ലാ വികസന പാക്കേജിന് അനുവദിച്ച ഫണ്ടിന് ഭരണാനുമതി നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണ മെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.സി ഖമറുദ്ദീന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി ബഷീര്‍, ടി.എ മൂസ, കെ.ഇ.എ ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, അഡ്വ: എം.ടി.പി കരീം പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here