ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമമാക്കുമ്പോൾ മുഴുവൻ മെഡിക്കൽ ലബോറട്ടറികളുടെയും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുക. കെ.പി.എൽ.ഒ.എഫ്

0
192

കാസറഗോഡ്(www.mediavisionnews.in): മെഡിക്കൽ ലബോറട്ടറി സ്ഥാപനങ്ങൾക്ക് പൊലുഷൻ ലൈസൻസ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥർക്കും തൊഴിലാളികൾക്കും ക്ഷേമനിധി ഏർപെടുത്തണമെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമമാക്കുമ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവൻ സ്ഥാപനങ്ങളേയും, ടെക്നീഷ്യൻമാരേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോഡ്ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപെട്ടു .

കാസറഗോഡ് ജില്ലാ കെ.പി.എൽ.ഒ.എഫ്. ഭാരവാഹികളായി അബൂ യാസർ കെ.പി (പ്രസിഡണ്ട്), ഷിജു വി.പി (ജനറൽ സെക്രട്ടറി), ഫാസിൽ പി (ട്രഷറർ), റാഷിദ് തൃക്കരിപ്പൂർ, കിഷോരി കറന്തക്കാട്, മുഹമ്മദ് ഷരീഫ് ഉപ്പള (വൈസ് പ്രസിഡന്റുമാർ), മുനീർ ചെറുവത്തൂർ ,സുപ്രഭ ഉളിയത്തടുക്ക, അസ്ലം അടൂർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

കാസറഗോഡ് പ്രൈം ലൈഫ് ഹെൽത്ത് മാൾ കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ കൺവെൻഷൻ കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ്ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് അരിക്കരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഗിരിഷ് കെ.എൻ ഉദ്ഘാടനം ചെയ്തു . കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ മനോജ് കുമാർ , അബൂ യാസിർ കെ.പി., ഷിജു വി.പി എന്നിവർ സംസാരിച്ചു .

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here