കൊല്ലം(www.mediavisionnews.in): കൊല്ലത്ത് സി.പി.ഐ.എം നേതാവിനെ കുത്തിക്കൊന്നു. പവിത്രേശ്വരം സ്വദേശിയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ ദേവദത്തനെയാണ് കുത്തിക്കൊന്നത്. 52 വയസായിരുന്നു.
വ്യാജമദ്യമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
കുടുതല്‍ പേര് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദേവദത്തന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.