കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

0
181

കൊച്ചി(www.mediavisionnews.in): ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 21 ദിവസത്തിന് ശേഷം സുരേന്ദ്രന് ഇതോടെ ജയില്‍ മോചിതനാകാന്‍ സാധിച്ചേക്കും.

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ മറ്റു കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

ഇന്നലെ എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തിയത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

സുരേന്ദ്രന്‍ നിയമം ലംഘിച്ചതായിട്ട് സര്‍ക്കാര്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ എതിര്‍ത്ത് വാദിച്ചു. ഭക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്. ശബരിമലയില്‍ ഒരു സംഘം പ്രശ്നമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. സുരേന്ദ്രനും അവരില്‍ ഒരാളാണ്. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം മന്ത്രിമാര്‍ക്കെതിരെ ഇത്തരം കേസുകളും വാറന്റും ഇല്ലെയന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here