കുഞ്ഞ് മെഹദിന് ആഴ്‌സണലിന്റെ സമ്മാനം; മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ വീണ്ടും ഞെട്ടിച്ച് മെസ്യൂട്ട് ഓസില്‍

0
212

മലപ്പുറം(www.mediavisionnews.in):ഫുട്ബോളിനോടുള്ള ആരാധന മൂത്ത് തന്റെ മകനു ആഴ്സണിലന്റെ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ തേടി വീണ്ടും ഓസിലിന്റെ സ്‌നേഹ സമ്മാനം. ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്.

സൂപ്പര്‍താരം ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചത്. ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോയും ആഴ്സണല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സമ്മാനവുമായി നില്‍ക്കുന്ന കുഞ്ഞ് മെഹദും വീഡിയോയിലുണ്ട്. ഇതിനെല്ലാം ഇന്‍സമാം നന്ദി പറയുന്നുമുണ്ട്. ഓസിലിനെ കാണാന്‍ സാധിക്കട്ടെയെന്ന പ്രതീക്ഷയും ഇന്‍സമാം പങ്കുവെച്ചു.

മകന് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലാണ് വാര്‍ത്തയായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണല്‍ തയ്യാറാക്കിയ വീഡിയോ സഹിതമായിരുന്നു മാധ്യമങ്ങളില്‍ മലപ്പുറം കാരന്റെ ജീവിതം വാര്‍ത്തയായത്.

Mesut sends Mehd Ozil a gift

〽️ Mesut Ozil sends Mehd Ozil a gift ❤️ ? Watch the full story ⬇️

Posted by Arsenal on Monday, December 24, 2018

‘മെഹദ് ഓസില്‍ എന്നു കുട്ടിക്ക് പേരിട്ടിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ്. ഇന്ത്യയിലേക്കും മെഹദ് ഓസിലിനും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.’ ഇന്‍സമാമിനെക്കുറിച്ചുള്ള ആഴ്സണലിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ഓസില്‍ എഫ്.ബിയില്‍ കുറിച്ചിരുന്നു.

ഭാര്യ ഫിദ സനം ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ഒരു ആഴ്‌സണല്‍ താരത്തിന്റെ പേര് നല്‍കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് ഇന്‍സമാമം വീഡിയോയില്‍ പറയുന്നുണ്ട്.

മകന് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ പേര് നല്‍കാനാണ് കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചതെങ്കിലും പ്രിയ താരം മെസൂട്ട് ഓസിലിന്റെ പേരു നല്‍കാനാണ് താന്‍ തീരുമാനിച്ചതെന്നും ഇന്‍സമാമം വീഡിയോയില്‍ പറയുന്നു.

Mehd Ozil

Great honour to be the inspiration for the name of this child ? Sending my best wishes back to India and all the best for Mehd Ozil ????? Hope Mehd will assist his family with lots of smiles and memories in the years to come ? #YaGunnersYa Arsenal

Posted by Mesut Özil on Monday, April 9, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here