കാസറഗോട്ടെ അണ്ടർ ആം ക്രിക്കറ്റിന് കരുത്ത് പകരാൻ KUCA ജി.സി.സി ഫൗണ്ടേഷൻ നിലവിൽ വന്നു

0
205

കാസര്‍കോട്(www.mediavisionnews.in):: കാസറഗോഡ് അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷന്റെ (KUCA) ജി.സി.സി ഫൗണ്ടേഷൻ നിലവിൽ വന്നു. പ്രസിഡണ്ടായി ഉപ്പള സ്വദേശി സത്താർ മുസോടിയേയും (യു.എ.ഇ), സെക്രട്ടറിയായി ഉപ്പള സ്വദേശി ലത്തീഫ് കസായിയെയും (സൗദി അറേബ്യ), ട്രഷറർ ആയി മഞ്ച്വശ്വരം സ്വദേശി അമീറിനേയും (ഖത്തർ) തിരഞ്ഞെടുത്തു.

അണ്ടർ ആം ക്രിക്കറ്റ് ഗൾഫിലും വ്യാപിച്ച സഹചര്യത്തിൽ ക്രിക്കറ്റ് മേഖലയിലെ നിരവധി അംഗങ്ങളെ ഉൾപെടുത്തി കായിക രംഗം നിലനിർത്താനും, കൂടെ ചാരിറ്റി പ്രവർത്തനം നടത്താനും, സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും സമൂഹത്തിന് ചെയ്ത് കൊടുക്കാനുമാണ് ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്.

വൈസ് പ്രസിഡന്റ് മാരായി ഹാരീഷ് വൈ.എഫ്.സി, നിസാം പച്ചിലമ്പാറ, ഫിറോസ് ന്യൂസ്റ്റാർ കുഞ്ചത്തൂരിനേയും,
സെക്രട്ടറിമാരായി സിയാ പൈവളികെ, അമാൻ കുമ്പള, കുഞ്ഞി ന്യൂസ്റ്റാർ എന്നിവരെയും തിരഞ്ഞെടുത്തു.

കലാ കായിക രംഗത്തെ പരിചയ സമ്പന്നരായ മികച്ച കമ്മിറ്റിയെ തെരഞ്ഞുത്തതിലുള്ള ആഹ്ലാദത്തിലാണ് അണ്ടർ ആം ക്രിക്കറ്റ് ആരാധകർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here