ഐപിഎല്‍: നിര്‍ണായക തീരുമാനം ഉടനുണ്ടാകുമെന്ന് ബിസിസിഐ

0
231

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ ഇനി ആരാധകര്‍ കളി തുടങ്ങാനുള്ള ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം സ്വന്തം ടീമിലുണ്ടായിരുന്നവര്‍ ഈ സീസണില്‍ തങ്ങളുടെ ചിര വൈരികള്‍ക്കായി ബാറ്റ് വീശുമ്പോള്‍ ആരാധകര്‍ ഊറ്റത്തിലാണ്. എന്നാല്‍, എല്ലാമായിട്ടും കളി എന്ന് തുടങ്ങുമെന്നോ എവിടേയാണെന്നോ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ചിലാകും ഐപിഎല്‍ തുടങ്ങുക എന്നാണ് സൂചന. എ്ന്നാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് കാരണം മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക.

പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് കാലയളവിലായിരിക്കാനാണ് സാധ്യതയെന്നിരിക്കെ ക്രിക്കറ്റ് മാമാങ്കാത്തിന് സുരക്ഷയൊരുക്കല്‍ സംഘാടകരെ സംബന്ധിച്ച് ബുദ്ദിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റി യുഎഇയിലോ ദക്ഷിണാഫ്രിക്കയിലോ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍. അതേസമയം, ഇക്കാര്യത്തില്‍ ബിസിസിഐ ഉടന്‍ തീരുമാനം കൈകൊള്ളുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ് തിയതിയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം കൈകൊണ്ട ശേഷം വേദിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ബിസിസിഐ കരുതുന്നത്.

അതേസമയം, പുതിയ പോംവഴികളും ബിസിസിഐ തേടുന്നുണ്ട്. മത്സരത്തിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ചറിയ സ്റ്റേഡിയങ്ങളില്‍ കളി നടത്തുക, ഇന്ത്യയിലും യു.എ.ഇ യിലുമായി മത്സരങ്ങള്‍ നടത്തുക തുടങ്ങിയ ആശയങ്ങളെല്ലാം ബിസിസിഐ ആലോചനയിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here