ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫിറോസ്

0
199

തിരുവനന്തപുരം(www.mediavisionnews.in): മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ബജറ്റ് വേളയില്‍ നിയമസഭയില്‍ ആക്രമം നടത്തിയതിന്റെ പേരില്‍ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ബജറ്റ് വേളയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസുണ്ട്. എന്നിട്ടു ഇവര്‍ ജാമ്യം പോലും എടുക്കാതെ നടക്കുകയാണ്. ഇത് നാണക്കേടാണ്.

സര്‍ക്കാരിന് ആര്‍എസ്എസിനെതിരെയുള്ള നിലപാട് സത്യമാണെങ്കില്‍ മതസ്പര്‍ദ്ദയുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണം. കേസ് അട്ടിമറിക്കുന്നതിനാണ് ഇപ്പോഴത്തെ നീക്കമെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here