അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവാസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും നാളെ

0
219

കാസറഗോഡ്(www.mediavisionnews.in): ജനമൈത്രി പോലീസ്, പ്രൈം ലൈഫ് ഹെൽത്ത് മാളിന്റ സഹകരണത്തോടെ തായലങ്ങാടി ക്ലോക്ക് ടവറിനു സമീപം വെച്ചു നാളെ (ഞായർ) രാവിലെ ഒമ്പത് മണിക്ക് അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവാസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും ജില്ലാ ലാബർ ഓഫീസർ സാജു.കെ.എയുടെ അദ്ധ്യക്ഷതയിൽ കാസറഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എൽ.എ മഹ്മൂദ് ഉൽഘാടനം ചെയ്യും. യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം ബോധവൽക്കര ക്ലാസ് എടുക്കും. ഈ രേഖ രജിസ്ട്രേഷനും ആവാസ് കാർഡ് വിതരണോൽഘാടനവും കാസറഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരൻ നിർവ്വഹിക്കും.

ഇൻസ്പെക്ടർ ഓഫ് പോലീസ് വി.വി മനോജ്, എസ്.ഐ പി അജിത് കുമാർ, പാൻ ടെക്ക് വർക്കർ ഉഷ, ജനമൈത്രി പോലീസ് സി.ആർ.ഒ കെ.പി.വി രാജീവൻ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യഫ സെക്രട്ടറി നൗഷാദ് ബാവിക്കര , ഹെൽത്ത് മാൾ മാനേജിംഗ് പാർട്ണർ മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിക്കും.

തുടർന്ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിന് ഹെൽത്ത് മാൾ ഫിസിഷ്യൻ ഡോ.മുഹ്സിൻ എം.ബി.ബി.എസ്, എം.ഡി നേത്യത്വം നൽകും, കാഴ്ച്ച പരിശോധനയ്ക്ക് വിഷൻ കെയർ ഒപ്റ്റിക്കൽസും, രക്ത പരിശോധനയ്ക്ക് സർക്കാർ സുരക്ഷാ പദ്ധതി വിഭാഗവും നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് 8075660901 നമ്പറിൽ ബന്ധപ്പെടുക

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here