40 രൂപ നിലത്തിട്ട് 4 ലക്ഷം കവര്‍ന്നു; രാജ്യത്തെ നടുക്കുന്ന കൊള്ള – വീഡിയോ

0
218

ദില്ലി(www.mediavisionnews.in):: പട്ടാപ്പകല്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ 4 ലക്ഷത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കൊള്ള. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 40 രൂപ നിലത്തിട്ടാണ്  4 ലക്ഷം കൊള്ളയടിച്ച്. ദില്ലിയില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തക് തക് എന്ന മോഷണ സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിനു ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയാണ് ഈ സംഘത്തിന്‍റെ പതിവ്.

ട്രാഫിക് സിഗ്‌നലുകളില്‍ വെച്ച് വാഹനത്തിന്‍റെ ചില്ലില്‍ തട്ടി ശ്രദ്ധ തിരിച്ചാണ് വാഹനത്തിലെ വിലയേറിയ വസ്തുക്കള്‍ ഇവര്‍ കൊള്ള ചെയ്യാറ്. ഇപ്പോള്‍ ലഭിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ്,ദില്ലിയിലെ സൗത്ത് എക്‌സ്റ്റെന്‍ഷന്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കാന്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്‍റെ 4 ലക്ഷമാണ് നഷ്ടപ്പെട്ടത്.

ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബം പണം കാറില്‍ വെച്ച് ഷോപ്പിങ്ങിന് പോയതായിരുന്നു. വാഹനത്തിന്‍റെ മുന്നില്‍ പണം വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ എസ്‌യുവിയുടെ ഡിക്കി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു.

മൂന്നു പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് പണം മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനു മുമ്പും ഇവര്‍ ഇതേ തരത്തിലുള്ള മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചുകഴിഞ്ഞാല്‍ ഏറെ സമയം പിന്തുടര്‍ന്നതിന് ശേഷമായിരിക്കും മോഷണം നടത്തുകയെന്ന് പോലീസ് പറയുന്നു. ഏതായാലും മോഷണ ദൃശ്യങ്ങള്‍ ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കുകയാണ്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here