2018 ലെ എറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഐഎംടിബി; രാക്ഷസനും 96 നും ഒപ്പം ആദ്യ അഞ്ചില്‍ ദുല്‍ഖര്‍ ചിത്രവും

0
238

(www.mediavisionnews.in): ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് വിഭാഗമായ ഐഎംഡിബി പുറത്തു വിട്ടു. പട്ടികയില്‍ ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാദൂന്‍’ ആണ് ഒന്നാമത്. പ്രേക്ഷക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐഎംടിബി മികച്ച ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പത്തില്‍ എത്രമാര്‍ക്ക് എന്ന വിധത്തിലാണ് പ്രേക്ഷക വിതരണം ഐഎംടിബി തേടിയത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തമിഴ് ചിത്രമായ രാക്ഷസനാണ്. തമിഴിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന വിശേഷണമാണ് രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ എന്ന ചിത്രംത്തിന് പ്രേക്ഷകര്‍ നല്‍കിയത്. കേരളത്തിലടക്കം ചിത്രം വലിയ വിജയമായിരുന്നു. വിഷ്ണു വിശാലായിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ സൈക്കോ കില്ലര്‍ ആയി എത്തിയ ശരവണനാണ് നായകനെക്കാളേറെ കൈയ്യടി നേടിയത്.

വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 96 ആണ് പട്ടികയില്‍ മൂന്നാമത്. സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം വന്‍വിജയമാണ് നേടിയത്. പലര്‍ക്കും ഈ ചിത്രം തങ്ങളുടെ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. ദുല്‍ഖര്‍ നായകനായെത്തി തെലുങ്ക് ചിത്രം മഹാനടിയാണ് പട്ടികയില്‍ നാലാമത്. തെലുങ്കു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ആയുഷ്മാന്‍ ഖുരാന തന്നെ നായകനായ ‘ബധായി ഹോ’ ആണ് അഞ്ചാം സ്ഥാനത്തുളളത്. അക്ഷയ് കുമാറിന്റെ ‘പാഡ്മാന്‍’ ആണ് ആറാം സ്ഥാനത്ത്. രാംചരണ്‍ നായകനായ തെലുങ്ക് ചിത്രം ‘രംഗസ്ഥലം’ ആണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യും ഒമ്പതാം സ്ഥാനത്ത് ആലിയ ഭട്ടിന്റെ റാസിയുംമാണ് ഉള്ളത്. രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവാണ് പത്താം സ്ഥാനത്ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here