ന്യൂദല്‍ഹി (www.mediavisionnews.in): ഏത് അത്യാവശ്യ ഘട്ടങ്ങളിലും പെട്ടെന്ന് മനസിലേക്കോടിയെത്തുന്ന 100,101,108 നമ്പറുകള്‍ ഇനി ഓര്‍ത്തുവെയ്‌ക്കേണ്ട
പൊലീസ്, ആംബുലന്‍സ്,അഗ്നിശമന സേന എന്നിവരെ വിളിക്കാന്‍ ഇവയ്ക്ക് പകരം പുതിയ നമ്പര്‍ വന്നു. 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ആണ് ആപത്ഘട്ടങ്ങളില്‍ വിളിക്കാനുള്ള പുതിയ നമ്പര്‍.
പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഈ മൂന്നു സേനകള്‍ക്കും ഇനി ഒരേ നമ്പര്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ വ്യത്യസ്ഥ നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ടും ഇതിലൂടെ മാറിക്കിട്ടും. രാജ്യത്താകമാനം ഒറ്റ നമ്പര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുജനങ്ങള്‍ക്കായി 112 എന്ന ഒറ്റ നമ്പര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഫോണ്‍ കോള്‍,എസ്എംഎസ്, ഇമെയില്‍ വെബ് റിക്വസ്റ്റ് എന്നിവയിലൂടെ 112ലേക്ക് സഹായം തേടാന്‍ കഴിയും. അഞ്ച് ജില്ലകളിലായാണ് ആദ്യ ട്രയല്‍ റണ്‍ നടത്തുക. കേരളപൊലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഈ മാസം 31 മുതലാണ് ട്രയല്‍.
ഇതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന 100,101,108,181 എന്നീ ടോള്‍ ഫ്രീ നമ്പറുകളെല്ലാം പതിയെ ഇല്ലാതാകും. ഒറ്റ നമ്പര്‍ വരുന്നതോടെ എല്ലാ ജില്ലകളിലുമായി 19 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. സഹായം ആവശ്യപ്പെട്ട വിളിക്കുന്ന വ്യക്തിയുടെ ലോക്കേഷന്‍ കൂടി അറിയാന്‍ കഴിയുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ ക്രമീകരണങ്ങള്‍.