സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക്; കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍

0
211

കോഴിക്കോട്(www.mediavisionnews.in): പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം നടുറോഡില്‍. ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയമാണ് ആര്‍.എസ്.എസ് പരിപാടിക്കായി വാടകക്ക് നല്‍കിയത്.

ഇതേതുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനും പരിശീലകന്‍ പീറ്ററും ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്ന കുട്ടികളും പരിശീലനം റോഡിലാക്കിയിട്ടുണ്ട്.

സി.പി.ഐ.എം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളും സ്റ്റേഡിയവും ഏഴ് ദിവസത്തേക്ക് ആര്‍.എസ്.എസ് പരിപാടിക്കായി വാടകക്ക് നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും സ്റ്റേഡിയവും ഈ മാസം 22 മുതല്‍ ഏഴ് ദിവസത്തേക്കാണ് ആര്‍.എസ്.എസ് പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് അനുവദിക്കപ്പെട്ടതോടെ ആര്‍.എസ്.എസ് വടകര ജില്ലാ പ്രാഥമിക ശിക്ഷ വര്‍ഗ പരിപാടി 22ന് തുടങ്ങുകയും ചെയ്തു.

അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് അംഗീകരിക്കാനാകാത്ത നിലപാടാണെന്നായിരുന്നു ജിന്‍സണ്‍ ജോണ്‍സന്‍ പറഞ്ഞത്. 19 ഓളം കുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ടെന്നും അവരുടെ പരിശീലനം മുടങ്ങിപ്പോകുന്നത് മോശം കാര്യമാണെന്നും പറഞ്ഞ ജിണ്‍സണ്‍ ചക്കിട്ടപ്പാറയില്‍ ഒരിക്കലും അങ്ങനെ ഉണ്ടാവാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹാള്‍ മാത്രമാണ് ആര്‍.എസ്.എസിന് വാടകക്ക് നല്‍കിയതെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here