സിപിഐഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് കൈപറ്റിയത് 100 കോടി; ആരോപണവുമായി എ.പി.അബ്ദുല്ലക്കുട്ടി

0
202

കണ്ണൂര്‍(www.mediavisionnews.in): രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎമ്മിന്റെ മുന്‍ എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മില്‍ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഈ വിഷയം സിപിഐഎം ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നു ഡല്‍ഹിയിലെ സിപിഐഎം നേതാക്കളില്‍ ചിലര്‍ വിവരം നല്‍കിയതായും അബ്ദുല്ലക്കുട്ടി പറയുന്നു.

സിപിഐഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍.

കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണു പഴയ ഡല്‍ഹി സഖാക്കളില്‍നിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപിയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണു പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്കു കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയിമാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവു നയം എന്തായിരുന്നു?

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണം. ഈ പാര്‍ട്ടി തത്വമാണു പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here