സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില കൂടി

0
232

തിരുവനന്തപുരം(www.mediavisionnews.in): ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 20 പൈസയും ഡീസലിന് 10 പൈസയുടെ വര്‍ദ്ധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും ഇന്ധനവില വര്‍ദ്ധിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 74 പൈസയും ഡീസലിന് 69 രൂപ 31 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 29 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ 95 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 55 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 22 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 60.25 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here