വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്; ജനങ്ങള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

0
211

അബുദാബി (www.mediavisionnews.in):വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ് റിട്ടേണുകള്‍ എന്നിവ നല്‍കും എന്ന തരത്തില്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നുമാണ് പൊലീസിന്റെ നിര്‍ദേശം.

ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനെന്ന വ്യാജേനെയോ, ബാങ്ക് തന്നെ ആവശ്യപ്പെട്ടാലും അക്കൗണ്ട് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. പരസ്യങ്ങള്‍ പലതും യു.എ.ഇ.യിലെ മുന്‍ നിരബാങ്കുകളുടെ വെബ്‌സൈറ്റുകളിലേതിന് സമാനമായവയാണ്.

അതിനാലാണ് ആളുകള്‍ കൂടുതല്‍ വഞ്ചിക്കപ്പെടുന്നതെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കുകളില്‍ കയറുകയോ, പ്രൊമോഷനുകള്‍ക്ക് ആവശ്യപ്പെടുന്ന രഹസ്യവിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊലീസ് പറയുന്നു. പരസ്യത്തില്‍ കുടുങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകയാണ് സംഘം മോഷ്ടിക്കുന്നതെന്നും അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒമ്രാന്‍ അഹമ്മദ് അല്‍ മസ്‌റോയി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here