വാജ്‌പേയിയുടെ ചിത്രമുള്ള നൂറുരൂപയുടെ നാണയം വരുന്നു

0
246

ന്യൂഡല്‍ഹി(www.mediavisionnews.in): മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

നാണയത്തിന്റെ സവിശേഷതകള്‍

* ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം

* ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും.

* ചിത്രത്തിന് താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ

* മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം

* സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ

* സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും

* ഭാരം 35 ഗ്രാം

ഈവര്‍ഷം ഓഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്‍കിയിരുന്നു. ചത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here