വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്: മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢും കാര്‍ഷികവായ്പ എഴുതി തള്ളുന്നു;ഛത്തീസ്ഗഢില്‍ 16.65 ലക്ഷം കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ തള്ളുന്നത് 6100 കോടി രൂപ

0
191

(www.mediavisionnews.in):മധ്യപ്രദേശിന് പുറമേ ഛത്തീസ്ഗഢിലും വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 16.65 ലക്ഷം കര്‍ഷകരുടെ 6100 കോടി രുപയുടെ വായപ്പകള്‍ എഴുതി തള്ളി. ചത്തീസഗഢ് ഗ്രാമീണ ബാങ്കില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുളള ഹ്രസ്വകാല വായ്പകളാണ് എഴുതി തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ പറഞ്ഞു.

അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനത്തിന് ചുവടു പിടിച്ചാണ് പ്രഖ്യാപനം. നേരത്തെ മധ്യപ്രദേശില്‍ അധികാരമേറ്റെടുത്തശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ കമല്‍നാഥ് രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴിതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെയാണ് ചത്തീസ്ഗഢില്‍ നിന്നുളള പ്രഖ്യാപനം വരുന്നത്. രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനമനുസരിച്ച് അടുത്ത പ്രഖ്യാപനം രാജസ്ഥാനില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അവിടുത്തെ കര്‍ഷകര്‍. കൂടാതെ പ്രതിസന്ധി നേരിടുന്ന ചോളം കര്‍ഷകര്‍ക്ക് തുണയായി താങ്ങുവില ക്വിന്റലിന് 1700 രൂപയില്‍ നിന്ന് 2500 ആയി ചത്തീസ്ഗഢില്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖല ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തുണയായത് കര്‍ഷകരാണ്.

നോട്ടു നിരോധനവും ജി എസ് ടിയും കര്‍ഷകരുടെ നടുവൊടിച്ചെന്നും അധികാരത്തിലെത്തിയാല്‍ ഉടന്‍ കര്‍ഷകരുടെ ബാധ്യത എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here