ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സഖ്യത്തിന് സി.പി.എം; ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാനമെന്ന് പാര്‍ട്ടി

0
261

ന്യൂ​ഡ​ല്‍​ഹി:(www.mediavisionnews.in) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണത്തിന് സിപിഎം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനാണ് സിപിഎം ആലോചിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, യുപി സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി അടവ് നയത്തിനും ശ്രമിക്കും.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രാദേശിക സഖ്യങ്ങളുടെ ഭാഗമായി സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സീറ്റ് വര്‍ദ്ധിപ്പിക്കുന്നതിനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശിക സഖ്യമുണ്ടാക്കും. ഇത് ഫലത്തില്‍ രാഷ്ട്രീയ സഖ്യമാക്കുന്നതിനാണ് നിലവിലെ സാധ്യത.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുകയെന്നതും സിപിഎം ലക്ഷ്യമിടുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. വര്‍ഷങ്ങളായി ഡിഎംകെയും കോണ്‍ഗ്രസും സഖ്യകക്ഷികളാണ്. അതായത് ഫലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയും സഖ്യകക്ഷികളായി തമിഴ് നാട്ടില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിന് ഒപ്പം ചേരാനാണ് പാര്‍ട്ടിയിലെ ധാരണ. ബിഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും. യുപിയില്‍ എസ്പി ബിഎസ്പി സഖ്യത്തോട് ഒരു സീറ്റ് സിപിഎം ചോദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വന്നാലും ഈ സഖ്യത്തില്‍ തുടരുന്നതിനാണ് പാര്‍ട്ടിയിലെ നേതാക്കള്‍ ധാരണയായിരിക്കുന്നത്. അതേസമയം ഈ സഖ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പശ്ചിമബംഗാളില്‍ അടവുനയത്തിനും പാര്‍ട്ടി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here