രാജസ്ഥാനില്‍ ബിജെപി തകരുന്നു, കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം

0
194

രാജസ്ഥാന്‍ (www.mediavisionnews.in): നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭരണവിരുദ്ധ പ്രകടമാകുന്നതായി ഫല സൂചനകള്‍. വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റില്‍ മാത്രമാണ് ലീഡ് ചെയുന്നത്.

കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരും ലീഡ് ചെയുന്നുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ ലീഡ് ചെയുന്നത് ബിജെപിക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട്.

അതേസമയം ബിജെപി കഴിഞ്ഞ തവണ ജയിച്ച 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഇതിനു പുറമെ അഞ്ച് സീറ്റിംഗ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തമായ ആധിപത്യത്തോടെയാണ് കോണ്‍ഗ്രസ് രാജസ്ഥാന്‍ പിടിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here