മെട്രോയിലെപോലെ കണ്ണൂരിലും ജനകീയ യാത്രക്കൊരുങ്ങി കോൺഗ്രസ്

0
290

കണ്ണൂര്‍(www.mediavisionnews.in): കൊച്ചി മെട്രോ മാതൃകയില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും ജനകീയ യാത്ര നടത്താനൊരുങ്ങി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ വിശദീകരണയോഗം നടത്താനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആലോചന തുടങ്ങി.

ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാതെ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് സര്‍ക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ തന്നെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൊതുവികാരം. ഉമ്മന്‍ ചാണ്ടിക്കൊപ്പം പ്രതിപക്ഷനേതാവും കെപിപിസിസി പ്രസിഡന്റും ഉള്‍പ്പടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കണ്ണൂരിലേക്ക് വിമാനയാത്ര നടത്തണമെന്ന നിര്‍ദേശവും ജില്ലാ കമ്മിറ്റി കെപിസിസിയെ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാതെ പോയ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും വിമാനയാത്രയ്ക്ക് ക്ഷണിക്കണമെന്ന ആശയവും ഒരു വിഭാഗം നേതാക്കള്‍ കെപിസിസിയെ അറിയിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here