മധ്യപ്രദേശിലേക്ക് ഉറ്റുനോക്കി രാജ്യം: കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം

0
201

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മധ്യപ്രദേശില്‍ അവ്യക്തത തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറിമറിഞ്ഞുവരികയാണ്. തെരഞ്ഞെടുപ്പു കമ്മിഷനില്‍നിന്നുള്ള ഔദ്യോഗിക വിവരമനുസരിച്ച് കോണ്‍ഗ്രസ് 113 സീറ്റിലും ബിജെപി 109 സീറ്റിലുമാണ് മുന്നേറുന്നത്. ഇവിടെ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലീഡു ചെയ്യുന്ന എല്ലാ സ്ഥാനാര്‍ഥികളോടും ഡല്‍ഹിയിലെത്താന്‍ മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷം.

അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here