കുമ്പള(www.mediavisionnews.in):: മംഗൽപ്പാടി ഐല മൈതാനം വിഭജിച്ച് ദേവസ്വം ബോർഡിന് നൽകാനുള്ള ഭരണസമിതി നീക്കത്തിനെതിരെ എസ്ഡിപി ഐ രംഗത്ത്. തീരുമാനം പുനപരിശോധിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള സ്ഥലമാണ് ഐല മൈതാനം. ഉപ്പള താലൂക്ക് ആസ്ഥാനമായതോടെ നിലവിൽ വന്ന വിവിധ പൊതു കാര്യാലയങ്ങൾക്ക് നിലവിൽ സ്വന്തമായി കെട്ടിടങ്ങളില്ല. ആറേക്കർ ഭൂമിയാണ് ഐല മൈതാനം. ഇത് വിഭജിച്ച് അന്യാധീനത്തിന് വിടുന്നതിന് പകരം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വിഭജനം രാഷ്ട്രീയ ഗൂഢതന്ത്രമായി ആരോപിച്ച നേതാക്കൾ ഈ നീക്കത്തിൽ നിന്നും പിൻമാറാത്ത പക്ഷം എസ്ഡിപിഐ വൻ പൊതുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
വാർത്ത സമ്മേളനത്തിൽ അൻസാർ ഹൊസങ്കടി, സക്കരിയ ഉദ്യാവര, സലീം ബൈദല, അസിസ് ഷിറിയ എന്നിവർ സംബന്ധിച്ചു.