ഭർത്താവിനെ കാണാനെത്തിയ യുവതിയും മകനും സൗദിയിൽ അപകടത്തിൽ മരിച്ചു

0
249

ജിദ്ദ(www.mediavisionnews.in) : മലപ്പുറം സ്വദേശിനിയായ യുവതിയും മകനും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വേങ്ങര കോട്ടുമല സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30) മകന്‍ മുഹമ്മദ് ഷാൻ (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇസ്ഹാഖിനെയും ഇളയ കുട്ടിയെയും ഖുൻഫുദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുൻപാണ്  ഷഹറബാനുവും കുട്ടികളും ഇസ്ഹാഖിനെ കാണാന്‍ സൗദിയിലെത്തിയത്. ഞായറാഴ്ച രാവിലെ അൽഖൗസിൽ നിന്ന് ഇസ്ഹാഖിന്റെ അനുജനെ കാണാനായി ഹാലിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ എതിർ ദിശയിൽ വരികയായിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here