ബെള്ളൂരിൽ ജീപ്പ് നിയന്ത്രണംവിട്ട് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

0
208

ബെള്ളൂര്‍ (www.mediavisionnews.in): ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണനാ (30)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരിലാണ് അപകടം. മറ്റെന്നാള്‍ നടക്കുന്ന ലക്ഷ്മണന്റെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കായി സാധനങ്ങളുമായി പോവുകയായിരുന്നു ജീപ്പ്. ഇതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 50അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ജീപ്പിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ലക്ഷ്മണയുടെ ജ്യേഷ്ഠന്‍ സുബ്ബയ്യ, അനുജന്‍ രമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here