ബിജെപി പറയുന്ന ഹര്‍ത്താലിന്റെ കാരണം പച്ചക്കള്ളം; മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്; ഹര്‍ത്താല്‍ നടത്തിയത് ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രം

0
231

തിരുവനന്തപുരം:(www.mediavisionnews.in): സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. സമൂഹത്തോട് വെറുപ്പായതിനാലാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നു. ശബരിമലയെ കുറിച്ചോ ബിജെപിയുടെ സമരത്തെ കുറിച്ചോ യാതൊന്നും മരണമൊഴില്‍ ഇല്ല.

ഇതോടെ, ബിജെപി പറയുന്ന ഹര്‍ത്താലിന്റെ കാരണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ശബരിമലയോടുള്ള അയ്യപ്പവേട്ടയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു ബിജെപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

എന്നാല്‍, ഇന്നലെ അദ്ദേഹത്തിന്റെ മരണമൊഴി പൊലീസ് പുറത്തുവിട്ടതോടെ ഗുരുതരമായ പൊള്ളലേറ്റ ഒരാളുടെ മൊഴി വെച്ച് ആത്മഹത്യയിലെ ശബരിമല ബന്ധം നിഷേധിക്കാനാകിലെന്ന ബിജെപി വാദിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയുടെ പകര്‍പ്പ് പുറത്തായതോടെ ഈ വാദവും പൊളിഞ്ഞു.

എന്തായിരുന്നു സംഭവമെന്ന ചോദ്യത്തിന് എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തുകൂട്ടുന്നത് കാരണമാണ്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ലെന്ന മറുപടിയാണ് മജിസ്‌ട്രേറ്റിന് വേണുഗോപാലന്‍ നായര്‍ നല്‍കിയത്. ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും ആര്‍ക്കെതിരേയും പരാതി ഇല്ലെന്നും അദ്ദേഹം മരണമൊഴിയില്‍ പറയുന്നു.

പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് വേണുഗോപാലന്‍ നായര്‍ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here