ബിജെപിയെ ഞെട്ടിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തേരോട്ടം, ഛത്തീസ്ഗഢില്‍ ഞെട്ടി തെറിച്ച് മോദി,കര്‍ഷക രോക്ഷത്തില്‍ തകര്‍ന്ന് മധ്യപ്രദേശ്

0
251

(www.mediavisionnews.in):അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പികളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാലിടത്തുംകോണ്‍ഗ്രസ് മുന്നേറുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡും വ്യക്തമായ ലീഡ് നിലയിലേക്ക് കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്.

തെലങ്കാനയില്‍ ടി ആര്‍ എസും മിസോറാമില്‍ മിസോ നാഷല്‍ ഫ്രണ്ടുമാണ് ലീഡ് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബിജെപിയ്ക്കും കനത്തതിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ് ആദ്യ ഫലസൂചനകള്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ സൂചനനല്കിയിരുന്നുവെങ്കിലും തെലങ്കാന ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ലീഡ് കൂടിയതോടെ ബിജെപി ക്യാമ്പില്‍ കനത്ത ആശങ്കയാണ് പടരുന്നത്.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി അപ്രതീക്ഷിതമായി പിന്നോട്ട് പോയതിന് പിന്നില്‍ വര്‍ധിച്ച കര്‍ഷക രോക്ഷമടക്കമുള്ള വിഷയങ്ങളാണ്.

നിലവിലെ ലീഡ് നില- മധ്യപ്രദേശ്- കോണ്‍ഗ്രസ്-101,ബിജെപി-86,രാജസ്ഥാന്‍-കോണ്‍ഗ്രസ് 101 ,ബിജെപി 68,ഛത്തീസ്ഗഢ്-കോണ്‍ഗ്രസ് 55 ബിജെപി 21,തെലങ്കാന ടി ആര്‍ എസ് 80,കോണ്‍ഗ്രസ് 26,ബിജെപി 6, മിസോറാം- എം എന്‍ എഫ് 20

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here