ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

0
205

ധാക്ക(www.mediavisionnews.in): ബംഗ്ലാദേശില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തെരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിനേക്കാള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച് മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശി നാഷണിലിസ്റ്റ് പാര്‍ട്ടിയ്ക്ക് വെറും ആറ് സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 151 സീറ്റുകളാണ് ബംഗ്ലാദേശില്‍ വേണ്ടത്.

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം പരിശോധിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ധാക്കയടക്കം എല്ലാ മേഖലകളിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്നാണ് ഉയരുന്ന ആരോപണം. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാലറ്റ് പെട്ടികള്‍ പലയിടത്തും പൂര്‍ണമായും നിറഞ്ഞുവെന്നും ഭരണകക്ഷിയുടെ പോളിങ് ഏജന്റുമാരായിരുന്നു പോളിങ് ബൂത്തുകളില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നുമാണ് ഉയരുന്ന ആരോപണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 17 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം ആറു ലക്ഷം സൈനികരെയാണ് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here